ചെന്നൈ: കാമുകന്‍റെ നിർബന്ധപ്രകാരം, വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ച യുവതിയും കാമുകനും പിടിയിൽ. നീലുകുമാരി ഗുപ്ത (22) എന്ന ഒഡിഷ സ്വദേശിയെയും സുഹൃത്ത് സന്തോഷി(25)നെയുമാണ് അറസ്റ്റുചെയ്തത്. തമിഴ്നാട് കൃഷ്ണഗിരിയിൽ ടാറ്റാ ഇലക്ട്രോണിക്സിന്‍റെ വനിതാ ഹോസ്റ്റലിൽ ആണ് സംഭവം. സന്തോഷിന്റെ നിർബന്ധം കാരണമാണ് താൻ ഒളിക്യാമറ വെച്ചതെന്നും അതിൽ ദൃശ്യങ്ങളൊന്നും പതിഞ്ഞിട്ടില്ലെന്നുമാണ് നീലുകുമാരി പറയുന്നത്. പരാതി ഉയർന്നതോടെ ഹോസ്റ്റലിലെ എല്ലാ മുറികളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ടാറ്റാ ഇലക്ട്രോണിക്സ് 6500 വനിതാ ജീവനക്കാർക്കായി നാഗമംഗലത്ത് നടത്തുന്ന ഹോസ്റ്റലിൽ ആണ് ഞെട്ടിക്കുന്ന സംഭവം. 11 ബ്ലോക്കുകളുള്ള ഹോസ്റ്റലിലെ ഒരു മുറിയിൽ നാലു പേരാണ് താമസിക്കുന്നത്. ഞായറാഴ്ച ശുചിമുറിയിൽ മഹാരാഷ്ട്ര സ്വദേശിനിയാണ് ഒളിക്യാമറ കണ്ടെത്തിയത്. ഇവർ നൽകിയ പരാതിയിൽ ആണ്
അന്വേഷണം ആരംഭിച്ചത്. ഹോസ്റ്റലിൽ ഒളിക്യാമറ കണ്ടെത്തിയതിനെത്തുടർന്ന് താമസക്കാർ പ്രതിഷേധവുമായി ഇറങ്ങിയിരുന്നു. അന്വേഷണത്തിൽ ഒപ്പം താമസിച്ച് 21 കാരിയാണ് ക്യാമറ വച്ചതെന്ന് പൊലീസ് കണ്ടെത്തി. ഒഡീഷ സ്വദേശിയായ നീലുകുമാരി ഗുപ്തയ്ക്ക് ഒളിക്യാമറ നൽകിയത് കാമുകനും 25കാരനുമായ സന്തോഷ് ആയിരുന്നു. ബെംഗളുരുവിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സന്തോഷ് , സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീ ഷണിപ്പെടുത്തിയതോടെ യുവതി ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു.







