മാഹി: പള്ളൂർ മേൽപ്പാനത്തിന് സമീപം ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. പള്ളൂർ ഇരട്ടപ്പിലാക്കൂൽ നവധാര റോഡിലെ രമിത(40)യാണ് മരിച്ചത്. കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസിലെ ലക്ചറർ ആയിരുന്നു. ജോലി കഴിഞ്ഞു പള്ളൂരിലെ വീട്ടിലേക്ക് വരുന്നതിനിടെ ബുധനാഴ്ച വൈകിട്ടാണ് അപകടം. അമിത വേഗതയിൽ എത്തിയ ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ യുവതിയെ ഉടൻ മാഹി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബിജുമോൻ ആണ് ഭർത്താവ്. അനിക, അൻതാര എന്നിവരാണ് മക്കൾ.







