കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലരവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. ബന്ധുവായ 20കാരനെതിരെ അമ്പലത്തറ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉത്തരേന്ത്യന്‍ ദമ്പതികളുടെ മകളാണ് പീഡനത്തിനിരയായത്. ക്വാര്‍ട്ടേഴ്‌സ് മുറിയിലെത്തിയ ബന്ധുവായ 20 വയസുകാരനാണ് പീഡിപ്പിച്ചത്. കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തതിനു പിന്നാലെ പ്രതി ഉത്തരേന്ത്യയിലേക്ക് മുങ്ങി. ഇയാളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.







