കണ്ണൂര്‍: മലയോര മേഖലയിലെ മുതിര്‍ന്ന സിപിഎം നേതാവായിരുന്ന കെ.എം. ജോസഫ് (85)അന്തരിച്ചു. കുടിയാന്‍മല സ്വദേശിയാണ്. അസുഖ ബാധിതനായി കുറെനാളുകളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മരണം സംഭവിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്നു. കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി, കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട്, നടുവില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മലയോരത്ത് പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. കുടിയേറ്റ കര്‍ഷകര്‍ക്കിടയിലെ പാര്‍ട്ടിയുടെ മുഖമായിരുന്നു. തീപ്പൊരി പ്രാസംഗികനും മികച്ച സംഘാടകനുമായിരുന്നു.







