തൃശൂര്‍: തൃശൂരില്‍ ഫിറ്റ്‌നസ് പരിശീലകനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാംകല്ല് ചങ്ങാലി മഠപതി ക്ഷേത്രത്തിനു സമീപം ചങ്ങാലി വീട്ടില്‍ മണിയുടെയും കുമാരിയുടെയും മകന്‍ മാധവിനെ(28)യാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. മാതാവും മാധവും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ജിം ട്രെയിനറായ മാധവ് ദിവസവും പുലര്‍ച്ചെ നാലിന് ഉണര്‍ന്ന് ജിമ്മില്‍ പോകാറുണ്ട്. 4.30 ആയിട്ടും എഴുന്നേല്‍ക്കാതെ വന്നതിനെ തുടര്‍ന്ന് മാതാവ് കുമാരി വാതില്‍മുട്ടിവിളിച്ചു. തുറക്കാതെ വന്നപ്പോള്‍ അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തള്ളി തുറക്കുകയായിരുന്നു. ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പൊലീസെത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.







