കുഞ്ഞിവളപ്പ് തറവാട്ടില്‍ വയനാട്ടു കുലവന്‍ തെയ്യംകെട്ട് മഹോത്സവം ഫെബ്രുവരിയില്‍

പെരിയ: കുഞ്ഞിവളപ്പ് തറവാട്ടില്‍ വയനാട്ടു കുലവന്‍ തെയ്യംകെട്ട് മഹോത്സവം 2026 ഫെബ്രുവരി 27, 28 മാര്‍ച്ച് 1 തീയതികളില്‍ നടക്കും. ദേവപ്രശ്ന ചിന്തയും ആഘോഷ കമ്മറ്റി രൂപീകരണ യോഗവും ദേവസ്ഥാനത്ത് നടന്നു. പെരിയാനം രാഘവന്‍ ജോത്സ്യര്‍ പ്രശ്ന ചിന്തയ്ക്ക് നേതൃത്വം നല്‍കി. ജനുവരി 31 ന് കൂവ്വം അളക്കലും ഫെബ്രുവരി 27 ന് കലവറ നിറയ്ക്കല്‍ ചടങ്ങും നടക്കും. ആലോഷകമ്മറ്റി രൂപീകരണ യോഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. പുലിഭൂത ദേവസ്ഥാനം പ്രസിഡണ്ട് സി.കമലാക്ഷന്‍ അധ്യക്ഷത വഹിച്ചു. കേരള പുരക്കളി അക്കാദമി ചെയര്‍മാന്‍ കെ.കുഞ്ഞിരാമന്‍, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷന്‍, ടി.വി.അംശോകന്‍, ടി രാമകൃഷ്ണന്‍ നായര്‍, സി.രാജന്‍ പെരിയ, സത്യന്‍ മഠത്തില്‍, നാരായണന്‍ ചൂരിത്തോട്, കാട്ടൂര്‍ നായര്‍, കൃഷ്ണന്‍ സംബന്ധിച്ചു. സി.ബാലകൃഷ്ണന്‍ പെരിയ സ്വാഗതവും എം.വി.സുഗത കുമാര്‍ നന്ദിയും പറഞ്ഞു. ആഘോഷ കമ്മറ്റി ഭാരവാഹികളായി സി.രാജന്‍ പെരിയ (ചെയര്‍മാന്‍), സി.കമലാക്ഷന്‍, പി.വി.രവീന്ദ്രന്‍ നായര്‍ (വര്‍ക്കിംങ് ചെയര്‍മാന്‍), സത്യന്‍ മഠത്തില്‍ (ജനറല്‍ കണവീനര്‍), ഭരതരാജ് വള്ളിയോട്ട് (ട്രഷറര്‍), ലക്ഷ്മി രവീന്ദ്രന്‍ (മാതൃസമിതി പ്രസിഡണ്ട്), ധന്യ ജയചന്ദ്രന്‍(മാതൃ സമിതി കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page