മഞ്ചേശ്വരം :മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമിറ്റി ഗോൾഡൻ സാഹിബ് സ്മാരക കാരുണ്യ വർഷം പദ്ധതി ധനസഹായം കൈമാറി.ഉപ്പള ലീഗ് ഓഫീസിൽ നടന്ന യു ഡി എഫ് യോഗത്തിൽ മസ്കറ്റ് കെഎംസിസി സീനിയർ നേതാവ് മൊയ്‌ദീൻ കക്കടം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് മരിക്കെക്കു സഹായധനം കൈമാറി.കാരുണ്യ വർഷം പദ്ധതിയിൽ മണ്ഡലത്തിൽ നടത്തിവരുന്ന വിവിധ പരിപാടികൾക്കുള്ള ധനസഹായമാണ് കൈമാറിയത്.യോഗത്തിൽ കെ എം സി സി,യു ഡി എഫ് ഭാരവാഹികൾ പങ്കെടുത്തു.







