കാസര്‍കോട്: ഗൃഹപ്രവേശന ചടങ്ങിനു എത്തിയ 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കണ്ണൂര്‍, ബ്ലാത്തൂര്‍ സ്വദേശിയായ സുധീര്‍ (48) ആണ് അറസ്റ്റിലായത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു എയ്ഡഡ് സ്‌കൂളിലെ പ്രധാന അധ്യാപകനാണ് സുധീര്‍.
കഴിഞ്ഞ ദിവസം സീതാംഗോളിക്കു സമീപത്താണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ പെണ്‍കുട്ടിയെ മൂന്നാം ക്ലാസ് വരെ ആരോപണ വിധേയനായ സുധീര്‍ പഠിപ്പിച്ചിരുന്നു. ഈ പരിചയത്തില്‍ പെണ്‍കുട്ടിയെ പ്രവേശന ചടങ്ങ് നടക്കുന്ന വീട്ടിനു സമീപത്തു നിന്നു കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയില്‍ നിന്നു രഹസ്യമൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.







