കാസര്‍കോട്: സര്‍ക്കാര്‍ ഓഫീസുകളിലെ ധൂര്‍ത്തും ചെലവും കുറക്കുന്നതിന് ഓഫീസ് വാഹനങ്ങള്‍ നിറുത്തലാക്കി കരാര്‍ വ്യവസ്ഥയില്‍ ഏര്‍പ്പെടുത്തിയ വാടക വാഹനങ്ങള്‍ക്കു പാര്‍ക്കിംഗ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍.
റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് എന്നു മുന്നില്‍ ബോര്‍ഡും പിന്നില്‍ സ്റ്റിക്കറും പതിച്ച കാറാണ് കാസര്‍കോട് വിദ്യാനഗറിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ കാണപ്പെട്ടത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാഹനങ്ങള്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കേ ഉപയോഗിക്കാവു എന്നു വ്യവസ്ഥയുണ്ടെന്നു പറയുന്നു. എന്നാല്‍ ജീവനക്കാര്‍ അതു സ്വകാര്യാവശ്യങ്ങള്‍ക്കുമുപയോഗിക്കുന്നു. ഇതുമൂലം സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ പ്രഖ്യാപനങ്ങള്‍ ഏറ്റു പറയുന്ന ജീവനക്കാര്‍ അക്കാര്യത്തില്‍ സര്‍ക്കാരിനെപ്പോലെ പ്രവര്‍ത്തിക്കുന്നെന്നു കാണിക്കാന്‍ ചൂണ്ടിക്കാണിക്കുന്നു.
കൊമ്പന്‍ പോവുന്നതു മോഴയ്ക്കു വഴിയെന്നു മലയാളത്തിലൊരു ചൊല്ലുണ്ടെന്നും കാറിന്റെ കാര്യത്തില്‍ മാത്രമല്ല, സര്‍ക്കാരിന്റെ എല്ലാ കാര്യങ്ങളിലും അതാണ് ഇപ്പോള്‍ തെളിഞ്ഞു നില്‍ക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.







