കാസര്‍കോട്: സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തികരമായ സന്ദേശം അയച്ച് പ്രചരിപ്പിച്ച പരാതിയില്‍ യുവതിക്കെതിരെ കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തു. ചിത്താരി സ്വദേശിനിയാണ് പരാതിക്കാരി. പരാതിക്കാരിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നെല്ലിക്കട്ട സ്വദേശിനി അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. പരാതിയില്‍ പൊലീസ് അന്വഷണം ആരംഭിച്ചു.







