പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിൽ വച്ച് ബസ്സിൽ കടത്താൻ ശ്രമിച്ച ചരസ്സും ഹെറോയിനും പിടികൂടി. കാസർകോട് സ്വദേശി അറസ്റ്റിൽ. ഹൊസ്‌ദുർഗ് പടന്നക്കാട് കരുവളം സ്വദേശി കെ.ആദർശാണ് (23) 74 ഗ്രാം ചരസുമായി അറസ്‌റ്റിലായത്. എക്സൈസ് ടീമിൻ്റെ വാഹന പരിശോധനയ്ക്കിടെയാണ് സ്വകാര്യ ബസ്സിൽനിന്ന് മയക്കുമരുന്നുമായി യുവാവ് പിടിയിലായത്. ബസിൽ ഉപേക്ഷിച്ച നിലയിൽ 137 ഗ്രാം ഹെറോയിനും കണ്ടെത്തി. ഈ കേസിൽ പ്രതിയെക്കുറിച്ചു സൂചന ലഭിച്ചെന്നും ഉടൻ പിടിയിലാകുമെന്നും അധികൃതർ പറഞ്ഞു. ബെംഗളൂരുവിൽ നിന്നു പാലക്കാട്ടേക്കു വന്ന ബസുകളിൽ നിന്ന് 2 കേസുകളിലുമായി ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിവസ്തുക്കളാണു പിടികൂടിയത്.







