കാസർകോട്: യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചന്തേരയിലെ വിനോദ് കപ്പണക്കാൽ (48 )ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് വീടിന് മുകൾ ഭാഗത്തുള്ള കഴുക്കോലിൽ തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ചന്തേര പൊലീസ് കേസെടുത്തു. പരേതനായ കാര്യമ്പുവിന്റെയും കെ കുമ്പയുടെയും മകനാണ്. ഷീബയാണ് ഭാര്യ. മക്കൾ: അഭിഷേക്, അമേയ. സഹോദരങ്ങൾ: ബാലകൃഷ്ണൻ( റിട്ട. പോസ്റ്റൽ ജീവനക്കാരൻ), ദേവിക, കാർത്യായനി, ഗംഗാധരൻ, സാവിത്രി, പ്രഭാകരൻ, സുധ, സന്തോഷ്.







