കാസർകോട്: നാലരവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കൊല്ലം സദേശിക്കു വിവിധ വകുപ്പുകൾ പ്രകാരം 22 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും. കൊല്ലം ചിതറ കരിച്ചിറ ഹൗസിലെ എസ്.രാജീവനെ(55യാണ് കാസർകോട് ഫാസ്‌റ്റ്‌ട്രാക്ക് പോക്സോ സ്പെഷൽ കോടതി ജഡ്‌ജി രാമു രമേഷ് ചന്ദ്രബാനു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 12 മാസം കൂടി കഠിനതടവ് അനുഭവിക്കണം. 2022 ലെ സ്വാതന്ത്ര്യദിനത്തിലാണ് പീഡനം നടന്നത്. മാങ്ങ തരാമെന്ന് പറഞ്ഞു പ്രതി മാന്യയിലെ ക്വാർട്ടേഴ്സിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ബദിയടുക്ക പൊലീസ് ആണ് സംഭവത്തിൽ കേസെടുത്തത്. സിഐ അശ്വത്ഥ് എസ്.കരൺ മയ്യിലാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എ.കെ.പ്രിയ ഹാജരായി.







