കാസർകോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷവും 6 മാസവും കഠിന തടവും 16,000 രൂപ പിഴയും. മുളിയാർ പൈക്ക റോഡ് മല്ലം ഹൗസിലെ കെ നിത്യാനന്ദ(29)യെയാണ് ഹോസ്ദുർഗ് പോക്സോ കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 8 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. 2023 ജൂലൈ 21നാണ് കേസിനുനാസ്പദമായ സംഭവം.ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 14വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പ്രതി ആൾതാമസമില്ലാത്ത കെട്ടിടത്തിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ആയിരുന്ന എ അനിൽകുമാർ ആയിരുന്നു. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.







