കുമ്പള: വ്യാപാരി പ്രതിനിധികളുടെ അംഗീകാരത്തോടെ കുമ്പള പഞ്ചായത്ത് ടൗണില്‍ ഏര്‍പ്പെടുത്തിയ ട്രാഫിക് പരിഷ്‌ക്കാരം വ്യാപാരികളിലും യാത്രക്കാരിലും പ്രതിഷേധം രൂക്ഷമാക്കുന്നു. കുമ്പളയിലെ വ്യാപാരി നേതാക്കള്‍ വ്യാപാരമേഖലയെ തകര്‍ക്കുകയാണെന്നു ടൗണിലെ വ്യാപാരികള്‍ ആരോപിച്ചു.
വ്യാപാരിസംഘടനാ ഭാരവാഹികളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കുമ്പള പഞ്ചായത്ത് പൊലീസ് സഹായത്തോടെ ടൗണില്‍ ട്രാഫിക് പരിഷ്‌ക്കരിച്ചതെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ പ്രസിഡന്റ് വിക്രംപൈ അറിയിച്ചു. പരിഷ്‌ക്കാരം പ്രാബല്യത്തില്‍ വന്നപ്പോള്‍ അതു സംബന്ധിച്ചു പഞ്ചായത്തധികൃതര്‍ വിളിച്ചുകൂട്ടിയ വ്യവസായ പ്രതിനിധികളുടെയും പൊലീസിന്റെയും യോഗത്തില്‍ പങ്കെടുത്തവര്‍ തന്നെ അതി നെതിരെ പ്രതിഷേധിക്കു ന്നു.ഇത് ആരുടെ കണ്ണില്‍ പൊടിയിടാനാണെന്ന് വിക്രം പൈ ആരാഞ്ഞു.
ട്രാഫിക് പരിഷ്‌ക്കരണം വ്യാപാര മേഖലക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്ക് ഇത് അതിലേറെ ദുരിതമായിട്ടുണ്ട്.
ടൗണില്‍ വന്നു യാത്രക്കാരെ ഇറക്കുകയും കയറ്റുകയും യാത്ര തുടരുകയും ചെയ്തിരുന്ന ബസുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റേണ്ട എന്തു കാര്യമാണുണ്ടായിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. പഴയ ബസ് സ്റ്റാന്റില്‍ എന്തു ബുദ്ധിമുട്ടാണുണ്ടായിരുന്നത്? അവിടെ നിന്നു ബസ്സ്റ്റാന്റു കൊണ്ടുപോയി ഒരു ബാങ്കിനു മുന്നില്‍ വച്ചതു ബാങ്ക് ഇടപാടുകാര്‍ക്കും വലിയ വിഷമമുണ്ടാക്കുന്നു. ബാങ്കിടപാടുകർക്കു അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രയാസമുണ്ട്.അവിടെ ബസ്സുകള്‍ തിരിക്കാന്‍ ജീവനക്കാരും പ്രയാസപ്പെടുന്നു.
നാലു കള്ള വെയ്റ്റിംഗ് ഷെഡ്ഡുകള്‍ ആക്കിയതിനെ ന്യായീകരിക്കാന്‍ വേണ്ടി മാത്രമാണ് കുമ്പള ബസ് സ്റ്റാന്റ് മാറ്റിയതെന്നു വിക്രംപൈ ആരോപിച്ചു. മാത്രമല്ല, ട്രാഫിക് പരിഷ്‌ക്കരണത്തിന്റെ പേരില്‍ നോ എന്‍ട്രി,
വണ്‍വെ, നോപാര്‍ക്കിംഗ് ബോഡുകള്‍ വച്ചു. ഇത് ചെറുവാഹന യാത്രക്കാര്‍ക്കും ഓട്ടോറിക്ഷ- കാര്‍ യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്നു. വ്യാപാരികളെ സംഘടനാ നേതാക്കള്‍ ബലികൊടുക്കുകയും ചെയ്തു. കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് രാജേഷ്, സെക്രട്ടറി സത്താര്‍ ആരിക്കാടി, ട്രഷററര്‍ അന്‍വര്‍, യൂത്ത് വിംഗ് നേതാവ് അഷ്‌റഫ് എന്നിവരാണ്
വ്യാപാരികളെ പ്രതിനിധീകരിച്ചു ട്രാഫിക് പരിഷ്‌ക്കരണ യോഗത്തില്‍ പങ്കെടുത്തതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നു വിക്രംപൈ പറഞ്ഞു. ട്രാഫിക് പരിഷ്‌ക്കരണ തീരുമാനത്തില്‍ ഇവര്‍ ഒപ്പിട്ടു. അതു വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും ഓട്ടോകള്‍ക്കും കാറുകള്‍ക്കും പ്രശ്‌നമായിരിക്കുന്നു. യോഗത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നെങ്കില്‍ ആര്‍ക്കും പ്രയാസമുണ്ടാകാത്ത തരത്തില്‍ പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്താമായിരുന്നു. ബസ്റ്റാന്റു മാറ്റിക്കൊണ്ടു
പോകേണ്ട എന്തു പ്രശ്‌നമായിരുന്നു കുമ്പളയില്‍ ഉണ്ടായിരുന്നത് ? വേണമെങ്കില്‍ മംഗളൂരുവില്‍ നിന്നു വരുന്ന ബസുകളും കളത്തൂര്‍ ബസുകളും ഇപ്പോള്‍ മാറ്റിയ സ്ഥലത്തേക്കു മാറ്റാമായിരുന്നു.
നേരത്തെ ഓട്ടോയും മറ്റു ചെറു വാഹനങ്ങളും നിറുത്തിയിരുന്നിടത്തൊ ക്കെ നോ പാര്‍ക്കിംഗ് ബോഡ് വച്ചിരിക്കുകയാണെന്നു ഡ്രൈവര്‍മാരും വാഹന ഉടമകളും പറയുന്നു. വ്യാപാരികളാണ് ട്രാഫിക് പരിഷ്‌ക്കാരം നിര്‍ദ്ദേശിച്ചതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ട്രാഫിക് പരിഷ്‌ക്കരണം വ്യാപാരികള്‍ക്കു കടുത്ത ആഘാതമായത് അതു സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത സംഘടനാ നേതാക്കളില്‍ വ്യാപാരി പ്രതിനിധി ഇല്ലാതിരുന്നതു കൊണ്ടാണെന്നു വ്യാപാരികള്‍ പറയുന്നുണ്ട് . സംഘടനാ പ്രസിഡന്റ് സ്വര്‍ണ്ണവ്യാപാരിയാണ്. സ്വര്‍ണ്ണ വ്യാപാരികളുടെ താല്‍പ്പര്യം അദ്ദേഹം പരിഗണിച്ചു. ട്രഷറര്‍ മരുന്നു കടയുടമയാണ്. അത്തരക്കാരുടെ താല്‍പ്പര്യം അദ്ദേഹവും സംരക്ഷിച്ചു. അതേസമയം വ്യാപാരി യൂണിറ്റ് സെക്രട്ടറി വ്യാപാരിയല്ലെന്നും അയാള്‍ക്കു കടപോലുമില്ലെന്നും അതുകൊണ്ടാണ് വ്യാപാരികള്‍ ഈ ഗതിയിലായതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇനിയിപ്പോ അനുഭവിക്കുകയല്ലാതെ എന്തു പരിഹാരമാണെന്ന് അവര്‍ നിസ്സഹായത പ്രകടിപ്പിച്ചു.

 
								






