കാസര്‍കോട്: രാഷ്ട്രീയ ഏകതാ ദിവസിന്റെ ഭാഗമായി കാസര്‍കോട് പൊലീസ് ലഹരിക്കെതിരെ കൂട്ട ഓട്ടം സംഘടിപ്പിച്ചു. ജില്ലാതല പരിപാടി തളങ്കരയില്‍ ജില്ലാ പൊലീസ് മേധാവി വിജയഭാരത് റെഡ്ഡി ഫ്‌ളാഗ് ഓഫ് ചെയ്തു. കൂട്ടഓട്ടം മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് സമാപിച്ചു.
ക്രൈംബ്രാഞ്ച് എസ് പി പി ബാലകൃഷ്ണന്‍ നായര്‍, എ എസ് പി പി നന്ദഗോപന്‍, ഡി സി ആര്‍ ബി ഡിവൈ എസ് പി പി മണികണ്ഠന്‍ നേതൃത്വം നല്‍കി.
കാസര്‍കോട് ടൗണ്‍ പൊലീസ്, ഗവ. കോളേജ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍, മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി സമിതി, റോട്ടറി ക്ലബ്ബ,് ലയണ്‍സ് ക്ലബ്ബ്, വാമോസ് തളങ്കര, സ്റ്റുഡന്റ് പൊലീസ്, ജനറല്‍ ആശുപത്രി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മാലിക് ദിനാര്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു.

 
								





