കുമ്പള: കുമ്പള ജില്ലാ സഹകരണ ആശുപത്രി അതിസാഹസികവും സങ്കീര്‍ണ്ണവുമായ അതിവിദഗ്ദ്ധ ശസ്ത്രക്രിയയിലൂടെ ഇടുപ്പെല്ല് തകര്‍ന്ന 57 കാരനെ പൂര്‍വ്വസ്ഥിതിയിലെത്തിച്ചു. കര്‍ണ്ണാടക പുത്തൂരില്‍ രണ്ടു ദിവസം മുമ്പുണ്ടായ വാഹനാപകടത്തില്‍ ഇടുപ്പെല്ല് പൂര്‍ണ്ണമായി തകര്‍ന്ന കുമ്പള സ്വദേശിയായ 57 കാരനെയാണ് ഏഴുമണിക്കൂര്‍ നീണ്ട അതിസാഹസികവും സങ്കീര്‍ണ്ണവുമായ ശസ്ത്രക്രിയയിലൂടെ പൂര്‍വ്വസ്ഥിതിയില്‍ എത്തിച്ചത്. അപകടത്തില്‍പ്പെട്ടയാള്‍ സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. മൂന്നു ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ്ജ് ആയേക്കും.
ജില്ലാ സഹകരണാശുപത്രിയിലെ ഓര്‍ത്തോ സര്‍ജ്ജന്മാരായ ഡോ. വിഷ്ണു ബാബുരാജ്, ഡോ. മുഫാത്തിര്‍ മുസ്തഫ എന്നിവരാണ് അതിസാഹസികമായ ശസ്ത്രക്രിയ നടത്തിയത്. അനസ്തീഷ്യന്‍ ഡോ. ശ്യാംരാജിന്റെ സഹകരണവും വിജയകരമായ ഓപ്പറേഷനു സഹായകമായിരുന്നു.







