കോട്ടയം: വൈക്കം തോട്ടുവക്കം പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞ് യുവ ഡോക്ടർ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോ. അമൽ സൂരജ് (33) ആണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമൽ സൂരജ്. എറണാകുളത്തുള്ള സുഹൃത്തിനെ കാണാൻ പോകുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്ച രാവിലെ നാട്ടുകാരാണ് കാർ കനാലിൽ പൊങ്ങികിടക്കുന്നത് കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. വ്യാഴാഴ്ച രാത്രി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.







