പയ്യന്നുര്‍: വീടിന്റെ ടെറസില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ തെരുവിലെ കരുണം വീട്ടില്‍ ജിതേഷ് കരുണാകരന്‍(45)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ടെറസിന് മുകളില്‍ ഷീറ്റിടുന്നതിനായി സ്ഥാപിച്ച കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് നടക്കും. സി.കരുണാകരന്റെയും കെ.വി പത്മിനിയുടെയും മകനാണ്. ഭാര്യ: വിന്യ. മകള്‍: ഭാവിക. സഹോദരങ്ങള്‍: ജിഷ അജിത്ത് (ഡല്‍ഹി), ജീജ കരുണാകരന്‍ (ഡല്‍ഹി).







