കാസര്‍കോട്: കവുങ്ങിന്‍ തോട്ടത്തില്‍ ജോലിക്കെത്തി തോട്ടം ഉടമയായ വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, ചിത്രദുര്‍ഗ്ഗ സ്വദേശിയായ മഞ്ജു എന്ന മഞ്ജുനാഥി(35)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ചെങ്കള, ചേരൂര്‍ മേനങ്കോട്ടെ ബദ്‌രിയ്യ മന്‍സിലിലെ അബ്ദുല്‍ഖാദറിന്റെ ഭാര്യ കുഞ്ഞിബി(58)യുടെ കഴുത്തില്‍ നിന്നാണ് മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മഞ്ജുനാഥ് കവുങ്ങിന്‍ തോട്ടത്തില്‍ പണിയെടുത്തുകൊണ്ടിരിക്കെയാണ് പരാതിക്കാരി സ്ഥലത്ത് എത്തിയത്. ഈ സമയത്ത് മാലപ്പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
അറസ്റ്റിലായ മഞ്ജുനാഥിനെതിരെ സമാനമായ മറ്റേതെങ്കിലും കേസുകളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.







