കണ്ണൂര്‍: ദേവസ്വം മന്ത്രി വി.എന്‍ വാസവനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച രാവിലെ അലവില്‍ ജംഗ്ഷനില്‍ വച്ച് കരിങ്കൊടി കാണിച്ചത്. ജില്ലാ പ്രസിഡണ്ട് ഹേമന്ദ് മാവിലക്കണ്ടി, ജനറല്‍ സെക്രട്ടറി അര്‍ജുന്‍ദാസ്, വൈസ് പ്രസിഡണ്ട് കെ.സുധീഷ് എന്നിവരാണ് കരിങ്കൊടിയുമായി മന്ത്രിയുടെ കാറിന് നേരെ ചാടിവീണത്. സംസ്ഥാന തുറമുഖ വകുപ്പിന്റെ വികസനസദസ് അഴീക്കല്‍ പോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്യാന്‍ പോവുകയായിരുന്നു മന്ത്രി.








