കാസര്‍കോട്: ബോവിക്കാനം- ബേവിഞ്ച റോഡ് വികസനത്തിനു നാലുകോടി 80 ലക്ഷം രൂപ അനുവദിച്ചെന്നു എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അറിയിച്ചു.
ചൗക്കി കുന്നില്‍- മജല്‍- ഉജിര്‍ക്കര റോഡ്, കോട്ടക്കുന്ന്- മൊഗര്‍ മസ്ജിദ് റോഡ് എന്നിവയുടെ വികസനത്തിനും കാസര്‍കോട് വികസന പാക്കേജ് തുക അനുവദിച്ചു. മൂന്നു റോഡുകള്‍ക്കുമായി എട്ടുകോടി 96 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് എം എല്‍ എ അറിയിപ്പില്‍ പറഞ്ഞു. ചൗക്കി കുന്നില്‍- ഉജിര്‍ക്കര റോഡിനു ഒരു കോടി 93 ലക്ഷം രൂപയും കോട്ടക്കുന്ന്- മൊഗര്‍ റോഡിനു രണ്ടു കോടി 23 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. മൂന്നു റോഡുകള്‍ക്കും കൂടി എട്ടുകോടി 96 ലക്ഷം രൂപ വികസന പാക്കേജ് ജില്ലാ സമിതി അനുവദിക്കുകയും അനുമതിയ്ക്ക് സ്റ്റേറ്റ് ലവല്‍ എംപവറിംഗ് കമ്മിറ്റിയോടു അംഗീകാരത്തിന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും നെല്ലിക്കുന്ന് അറിയിപ്പില്‍ പറഞ്ഞു.







