കാസര്‍കോട്: പോക്‌സോ കേസുകളില്‍ പ്രതികളായ രണ്ടുപേരെ ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ബെള്ളൂരിലെ മത്സ്യവില്‍പ്പനക്കാരന്‍ റഫീഖ് (45), കര്‍ണ്ണാടക, ഈശ്വരമംഗലം, മൈന്തനടുക്കയിലെ നാസിര്‍ (42)എന്നിവരെയാണ് ആദൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രസാദും സംഘവും അറസ്റ്റു ചെയ്തത്.
16 വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്നതിനാണ് റഫീഖിനെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം നടന്ന സംഭവം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
16 കാരിയായ മദ്രസ വിദ്യാര്‍ത്ഥിനിയോട് അശ്ലീലം പറയുകയും സ്‌കൂട്ടറില്‍ കയറാന്‍ നിര്‍ബന്ധിച്ചതിനുമാണ് നാസിറിനെതിരെ ആദൂര്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. ഒരാഴ്ച മുമ്പ് മദ്രസയില്‍ നിന്നു വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതികളെ അറസ്റ്റു ചെയ്ത പൊലീസ് സംഘത്തില്‍ എസ് ഐ മാരായ സതീശന്‍, അജ്മല്‍ എന്നിവരും ഉണ്ടായിരുന്നു.







