കാസര്‍കോട്: ലോണ്‍ ക്ലിയറാക്കി കാര്‍ വില്‍പ്പന നടത്തി പണം നല്‍കാമെന്നു വിശ്വസിപ്പിച്ച് യുവതിയെ വഞ്ചിച്ചതായി പരാതി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പേരാല്‍ കണ്ണൂരിലെ 30 കാരിയുടെ പരാതി പ്രകാരം പുത്തിഗെ മുഗുറോഡിലെ അബ്ദുല്‍ റഷീദ്, എടനാട്, സീതാംഗോളിയിലെ മുഹമ്മദ് റേജ, നീര്‍ച്ചാല്‍, ഗോളിയടുക്കയിലെ സിയാദ്, ചെട്ടുംകുഴി ഇസത്ത് നഗറിലെ അഷ്ഫാഖ് എന്നിവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്തത്.
2024 ജൂണ്‍ 10ന് ആണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ബെലേനോ കാര്‍ ഒന്നാം പ്രതിയായ അബ്ദുല്‍ റഷീദ് വാങ്ങിയിരുന്നു. വായ്പ ക്ലിയര്‍ ചെയ്ത് കാര്‍ ലാഭത്തിനു വില്‍പ്പന നടത്തി പണം തരാമെന്ന ഉറപ്പോടെയാണ് കാര്‍ കൈമാറിയത്. എന്നാല്‍ കാറോ പണമോ തിരികെ നല്‍കാതെ കാര്‍ മറ്റു മൂന്നു പ്രതികള്‍ക്ക് റെന്റിനു നല്‍കി വഞ്ചിച്ചുവെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







