പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഇരുപതാം ഉറൂസും സനദ്ദാനവും ജനുവരി 29,30,31 തീയ്യതികളില്‍ നടക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് പ്രഖ്യാപനം നടത്തി. ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുള്ള ഫൈസി അധ്യക്ഷത വഹിച്ചു.പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ സഅദി, സയ്യിദ് അലവി തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍, എ ബി മൊയ്ദു സഅദി ചേരൂര്‍, ഇബ്രാഹിം ദാരിമി, സുലൈമാന്‍ കരിവെള്ളൂര്‍, ഹാജി അമീറലി ചൂരി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുറഹ്‌മാന്‍ അഹ്സനി, ഹമീദ് മൗലവി ആലംപാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.








