തളിപ്പറമ്പ്: ബലാല്‍സംഗ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ തളിപ്പറമ്പ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയും ബംഗ്‌ളൂരുവില്‍ താമസക്കാരനുമായ ഷാഹിദിനെതിരെ (30) ആണ് കേസെടുത്തത്. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ യുവതിയുടെ പരാതിയിലാണ് കേസ്. അഞ്ച് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. നേരത്തെ വിവാഹിതയായ യുവതി തളിപ്പറമ്പിലെ ഒരു കോളേജില്‍ പഠിച്ചിരുന്നു. ഈ സമയത്താണ് ഇന്‍സ്റ്റഗ്രാം വഴി ഷാഹിദിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ബക്കളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളിലെത്തിച്ച് യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. പിന്നീട് ഇരുവരും അകലുകയും ചെയ്തു. ഇതോടെയാണ് നേരത്തെ റെക്കോര്‍ഡ് ചെയ്തുവെച്ച പീഡനദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും യുവാവ് തുടര്‍ച്ചയായി ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.








