കാസര്‍കോട്: ചെര്‍ക്കളയിലെ ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 55,000 രൂപയുമായി 20 പേര്‍ അറസ്റ്റില്‍. പുള്ളിമുറിയെന്ന ചൂതാട്ടം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. കുണ്ടംകുഴി, കാരക്കാട് ഹൗസിലെ മുഹമ്മദ് കുഞ്ഞി (46), ചെര്‍ക്കള, പാടി റോഡ്, കുതിറത്ത് നഗറിലെ അബ്ദുല്‍ ഹമീദ് (42), ബേഡഡുക്ക പഞ്ചായത്ത് ഓഫീസിനു സമീപത്തെ വറക്കാട്, അബ്ദുല്‍ ഷുക്കൂര്‍ (42), കുണ്ടംകുഴി, ചെമ്പക്കാട്, പന്നിയോടി ഹൗസിലെ ടി ഇബ്രാഹിം, കുമ്പള, ബംബ്രാണ ഇച്ചിലമ്പാടി, കളത്തൂര്‍ ഹൗസിലെ എച്ച് റുതീഷ, കുമ്പള, ബദ്രിയ്യ ഹൗസിലെ അബ്ദുല്‍ സാദിഖ് (31), പനയാല്‍ വില്ലേജിലെ പള്ളിക്കര ഹൗസില്‍ പി എസ് ഇല്യാസ് (45), കുണ്ടംകുഴി, ചേടിക്കുണ്ട് ഹൗസിലെ സി കെ മജീദ് (40), ബേക്കല്‍ ഫോര്‍ട്ട്, കല്ലിങ്കാല്‍ ഹൗസിലെ പി ഫൈസല്‍(53), മുളിയാര്‍, അമ്മങ്കോട്, ഷംസാദ് മന്‍സിലിലെ കെ എം ഫവാസ് (40), കര്‍ണ്ണാടക, ബണ്ട്വാള്‍, ബീമുട, ശാന്തിയങ്ങാടി ഹൗസിലെ സമീര്‍ (45), ബണ്ട്വാള്‍, ബി സി റോഡിലെ പര്‍ളിയ ഹൗസിലെ എം റിയാസ് (45), കാസര്‍കോട് അടുക്കത്ത് വയലിലെ അര്‍ജാല്‍ ഹൗസിലെ കെ അനില്‍ കുമാര്‍ (38), ബന്തിയോട്, ഇച്ചിലങ്കോട് ഹൗസിലെ മുസ്തഫ കെ പി(42), കര്‍ണ്ണാടക, ബാഗല്‍കോട്ട, ഹിരെ മുച്ചഗുഡ്ഡയിലെ ചിതാനന്ദ(42), ചിത്താരി, രാവണീശ്വരം കൊട്ടിലങ്ങാട് ഹൗസിലെ ഷംസീര്‍ അബ്ബാസ് (38), മംഗ്‌ളൂരു സജിപ്പ മൗഡയിലെ ബുള്ളൈ ഹൗസില്‍ അസീസ് (40), ദേലംപാടി, പരപ്പ, പച്ചോടിയിലെ കെ കെ അഷ്‌റഫ് (28), മൊയ്തു (50), ഉപ്പള, കഞ്ചിക്കട്ട, കഞ്ചിക്കട്ട ഹൗസിലെ മുഹമ്മദ് ഹുസൈനാര്‍ (58) എന്നിവരാണ് പിടിയിലായത്.







