കാസർകോട്: സ്കൂൾ വിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ അയൽ വീട്ടിലെ വളർത്തു പട്ടികടിച്ചു.ഉദുമ പടിഞ്ഞാർ ജൻമ കടപ്പുറം ഇബ്രാഹിമിൻ്റെ മകൾ ജംസ് സ്കൂളിലെ ഒന്നാം തരം വിദ്യാർഥിനി ഷന ഫാത്വിമക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് കയറുന്നതിനിടെ പിന്നാലെ എത്തിയ നായ വീട്ടിൽ കയറി കടിക്കുകയായിരുന്നു. വീട്ടുകാരും അയൽവാസികളും കണ്ടുനിൽക്കെയായിരുന്നു സംഭവം. തലക്കും കാലിനും മുറിവേറ്റ കുട്ടിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവീട്ടിലെ ഭാസ്കരൻ്റെ നായയാണ് കടിച്ചത്. പ്രദേശത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു.








