കണ്ണൂര്‍: മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ . കണ്ണൂർ, പള്ളിക്കുളത്തെ കെ.വി.നവീനെ (35) ആണ് എക്സൈസ് അസി. ഇന്‍സ്‌പെക്ടര്‍ സി.പി.ഷനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 4.028 ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. പ്രദേശത്തെ വീട് കേന്ദ്രീകരിച്ചാണ് ഇയാള്‍ ലഹരി ഉപയോഗവും വില്‍പ്പനയും നടത്തിയിരുന്നത്. കുട്ടികള്‍ക്കടക്കം ലഹരി നല്‍കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്.
ഗ്രേഡ് അസി.ഇന്‍സ്‌പെക്ടര്‍മാരായ കെ.സന്തോഷ്‌കുമാര്‍, സി.പുരുഷോത്തമന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ഇ.സുജിത്ത്, സിവില്‍ ഓഫീസര്‍മാരായ അമല്‍ ലക്ഷ്മണന്‍, ഒ.വി.ഷിബു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.








