കാസർകോട്: ജില്ലയിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം 2 പേർ കൂടി കരുതൽ തടങ്കലിൽ. ചെർക്കള ഇരിയപ്പാടി സ്വദേശി ജാബിർ കെ എം(33), നെക്രജെ നെല്ലിക്കട്ട സ്വദേശി മുഹമ്മദ് ആസിഫ് പി എ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാബിറിനെ വിദ്യാനഗർ പൊലീസും ആസിഫിനെ ബദിയടുക്ക പൊലീസുമാണ് പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ് ഇവർ. ഇതോടെ ജില്ലയിൽ ഇത്തരത്തിൽ പിടിയിലായവരുടെ എണ്ണം 11 ആയി. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം എഎസ് പി ഡോ. നന്ദഗോപൻ്റെ മേൽനോട്ടത്തിൽ വിദ്യാനഗർ എസ് എച്ച് ഒ ഷൈൻ കെ പി, ബദിയടുക്ക എസ് എച്ച് ഒ അനിൽ കുമാർ, എസ് ഐ സവ്യസാചി എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടി തിരുവനന്തപുരം പൂജപ്പുര സെട്രൽ ജയിലിൽ പാർപ്പിച്ചു.






