കാസർകോട്: ബള്ളൂർ, കർണാടക ഈശ്വരമംഗലം സ്വദേശികളായ രണ്ടു പേരെ പോക്സോ കേസിൽ ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ബള്ളൂരിലെ മത്സ്യവിൽപ്പനക്കാരൻ റഫീഖ് ( 45), കർണാടക ഈശ്വരമംഗലം മൈന്തി നടുക്കയിലെ നാസിർ (42) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. റഫീഖ് കഴിഞ്ഞ മാസമാണ് 16 കാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. സംഭവത്തിനു ശേഷം സ്വഭാവത്തിൽ പ്രകടമായ മാറ്റം കാണപ്പെട്ട വിദ്യാർത്ഥി സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് താൻ നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്നു പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് റഫീഖിനെ പിടി കൂടി .
ഒരാഴ്ച മുമ്പു മദ്രസയിൽ നിന്നു വീട്ടിലേക്കുമടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയോടു സ്കൂട്ടറിലെത്തിയ നാസിർ തൻ്റെ സ്കൂട്ടറിൽ കയറാൻ നിർബ്ബന്ധിച്ചു. വിസമ്മതിച്ച പെൺ കുട്ടിയെ തെറി പറഞ്ഞു. പെൺകുട്ടി വിവരം വീട്ടിലറിയിച്ചു. തുടർന്നു പൊലീസി ൽ പരാതിപ്പെടുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് നാസിറിനെ പിടികൂടിയത്. ഇരുവരേയും നാളെ കോടതിയിൽ ഹാജരാക്കിയേക്കും ആദൂർ ഇൻസ്പെക്ടർ വിഷ്ണു പ്രസാദ്,എസ്.ഐ.മാരായ സതീശൻ, അജ്മൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്.






