കാസർകോട് :കുമ്പളയി ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിഷയം നായശല്യമായേക്കുമെന്ന് സൂചന. തെരുവ് നായ്ക്കളുടെ വിളയാട്ടത്തിൽ നാട് ഭീതിയിലായിരിക്കഴിഞ്ഞു വന്നു നാട്ടുകാർ ആശങ്കപ്പെട്ടു.ആക്രമിച്ചും,ഓടിച്ചും തെരുവ് നായ്ക്കൾ ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുമ്പോൾ ഇതിന് തടയിടേണ്ട പഞ്ചായത്ത് അധികൃതർ നിയമത്തെ പരിചാരി കൈകഴുകുന്നു.
ഓരോ വർഷത്തെയും, മാസത്തെയും കണക്കെടുത്തു നോക്കിയാൽ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ വിളയാട്ടവും,കടി യേൽക്കുന്നവരുടെ വർദ്ധനവുമാണ് കൂടിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. അഞ്ചുവർഷത്തെ ഭരണത്തിനിടയിൽ 15 ലക്ഷം പേർക്കു തെരുവ് നായ കടിയേറ്റു. പേവിഷബാധ വാക്സിനുവേണ്ടി സംസ്ഥാന സർക്കാർ 14.48 കോടി രൂപ ചെലവഴിക്കുകയും ചെയ്തതായി കണക്കുകളിൽ പറയുന്നു.






