കാസർകോട്:വാഹനാ പകടങ്ങളും, അപകടമരണങ്ങളും തുടർക്കഥയാവുന്ന കാസർകോട് ദേശീയപാതയിലെ അടുക്കത്ത് ബയലിൽ കാൽനട മേൽപ്പാലം നിർമ്മിക്കണമെന്നു ആവശ്യംരൂക്ഷമാവുന്നു.
ദേശീയപാത നിർമ്മാണ സമയത്ത് തന്നെ അടുക്കത്ത് ബയലിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു .ഇതിനുവേണ്ടി ആക്ഷൻ കമ്മിറ്റി രൂപീകരി രിക്കുകയും, ആക്ഷൻ കമ്മിറ്റി ഭാരവാഹികൾകേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കു നിവേദനം നൽകുകയും ചെയ്തിരുന്നു






