കൊച്ചി: സ്വര്‍ണാഭരണ പ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണവില. സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് കേരളത്തില്‍ പവന്‍ ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം 90,000 രൂപയ്ക്ക് താഴെയെത്തി. അടുത്ത മാസം ആരംഭത്തോടെ ഒരു ലക്ഷത്തില്‍ തൊടുമെന്ന് ഉറപ്പിച്ച സ്വര്‍ണവിലയാണ് കുറഞ്ഞത്. പവന്‍വില ഇന്ന് 600 രൂപ കുറഞ്ഞ് 89,800 രൂപയായി. ഗ്രാമിന് 75 രൂപ താഴ്ന്ന് 11,225 രൂപ. കഴിഞ്ഞ 10 ദിവസത്തിനിടെ പവന് 7,560 രൂപയാണ് ഇടിഞ്ഞത്. ഗ്രാമിന് 945 രൂപയും. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 65 രൂപ കുറഞ്ഞ് 9,280 രൂപയായി. 14 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 7,195 രൂപയാണ്. 9 കാരറ്റിനു വില 4,650 രൂപയും. ഒക്ടോബര്‍ 21 നായിരുന്നു സ്വര്‍ണ വില ഈ മാസം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. 97,360 രൂപയായിരുന്നു അന്ന് സ്വര്‍ണത്തിന് വില. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞത്. യു.എസ് ചൈന വ്യാപാര തര്‍ക്കങ്ങള്‍ കുറയുന്നു എന്ന സൂചനയ്ക്ക് പിന്നാലെ സ്വര്‍ണ വിലയുടെ സുരക്ഷിത നിക്ഷേപം എന്ന ഡിമാന്റ് കുറഞ്ഞു. ലാഭമെടുക്കല്‍ തുടര്‍ന്നതും സ്വര്‍ണ വിലയ്ക്ക് തിരിച്ചടിയായി. ഡോളര്‍ ശക്തമായതിന് പിന്നാലെയാണ് രാജ്യാന്തര വിലയില്‍ ഇടിവുണ്ടായത്.








