കൊല്ലം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വ തര്‍ക്കം. മാണി കേരള കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെ തേപ്പ് കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റിയംഗവും പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ശിവരാജനാ(59)ണ് പരിക്കേറ്റത്. ശിവരാജന്റെ സഹോദരീ ഭര്‍ത്താവ് ബിജുവിനെതിരെ പൊലീസ് കേസെടുത്തു. ശിവരാജന്റെ സഹോദരിയും ബിജുവിന്റെ ഭാര്യയുമായ ഉഷയെ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പറയുന്നു. കാരാളി ആദിക്കാട്ട് മുക്കിലായിരുന്നു അക്രമം. ബിജു കൈയ്യില്‍ ഒളിപ്പിച്ചിരുന്ന തേപ്പ് കത്തി കൊണ്ട് ശിവരാജന്റെ തലയില്‍ വെട്ടുകയായിരുന്നു. ശിവരാജനെ പരിക്കുകളോടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ പട്ടികജാതി വനിതാ സംവരണ വാര്‍ഡായ മൂന്നാംവാര്‍ഡില്‍ മുന്‍ പഞ്ചായത്തംഗമായ ഭാര്യയെ വീണ്ടും മല്‍സരിപ്പിക്കുവാന്‍ ശിവരാജന്‍ നടത്തിയ ശ്രമത്തെ ബിജു എതിര്‍ത്തതാണ് ആക്രമണത്തിന് കാരണം. ബിജുവും ഭാര്യയും പിണക്കത്തിലാണെന്ന് ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.








