പുത്തൂര്‍: പട്ടാപ്പകല്‍ കടയില്‍ കവര്‍ച്ച. അഞ്ചുലക്ഷം നിമിഷ നേരം കൊണ്ട് കവര്‍ന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഉപ്പിനങ്ങാടി ഗാന്ധി പാര്‍ക്കിന് സമീപത്തെ അടയ്ക്കയും മറ്റം വില്‍ക്കുന്ന ഗുഞ്ചിജെ ട്രേഡേഴ്സിലാണ് സംഭവം. ഉടമ മാത്രമാണ് കടയിലുണ്ടായിരുന്നത്. ക്യാഷ് ഡ്രോയര്‍ പൂട്ടി ടോയ്‌ലറ്റില്‍ പോയ തക്കത്തിലാണ് കള്ളനെത്തിയത്. കെട്ടിട സമുച്ചയത്തിന്റെ പിറകിലാണ് ടോയ്‌ലറ്റ്. ഉടമ തിരിച്ചെത്തിയപ്പോള്‍ ഡ്രോയര്‍ തുറന്ന നിലയിലായിരുന്നു. അകത്തുണ്ടായിരുന്ന 5 ലക്ഷം രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തി. കടയില്‍ സി.സ.ിടി.വി ക്യാമറകള്‍ ഉണ്ടായിരുന്നെങ്കിലും, സംഭവം നടന്ന സമയത്ത് സിസ്റ്റം ഓഫ് ആയിരുന്നു. അതിനാല്‍ മോഷണത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. ഉടമയുടെ പരാതിയില്‍ ഉപ്പിനങ്ങാടി പൊലീസ് അന്വേഷണം നടത്തിവരികയാണ്.








