മലപ്പുറം: നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. മലപ്പുറം, ചന്ദനകാവ് സ്വദേശി മുഹമ്മദ് സിദ്ദിഖ് (30), ഭാര്യ റീഷ (20) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടരമണിയോടെയായിരുന്നു അപകടം. ചാറ്റല്‍മഴ കാരണം നിയന്ത്രണം വിട്ട കാര്‍ മുഹമ്മദ് സിദ്ദിഖ് ഓടിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂള്‍ അധ്യാപകനാണ് മുഹമ്മദ് സിദ്ദിഖ്. ഭാര്യ ഫാര്‍മസിസ്റ്റാണ്. ജനുവരിയിലായിരുന്നു ഇവരുടെ കല്യാണം.

 
								






