കാസര്‍കോട്: കോടതി ജീവനക്കാന്‍ ഓടിച്ച കാര്‍ മറ്റൊരുകാറിലും സ്‌കൂട്ടറിലും ഇടിച്ച് ആറുവയസുകാരനായ കുട്ടിക്കും സ്‌കൂട്ടര്‍ യാത്രക്കാരനും പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി വിദ്യാനഗര്‍ ജംങ്ഷനിലാണ് അപകടം. കാറിന്റെ പിന്‍സീറ്റിലിരുന്ന ചെങ്കള ബംബ്രാണി സ്വദേശി മുഹമ്മദ് അഷ്‌റഫിന്റെ മകന്‍ ജലാല്‍ സൂഫിയാനും സ്‌കൂട്ടര്‍ യാത്രക്കാരനും പരിക്കേറ്റു. കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതി ജീവനക്കാരനും കോട്ടയം സ്വദേശിയുമായ അനീഷ് ആണ് അപകടം വരുത്തിവച്ച കാര്‍ ഓടിച്ചതെന്നു പറയുന്നു. കാര്‍ ആദ്യം ഒരു ഇന്നോവ കാറില്‍ ഇടിക്കുകയായിരുന്നു. പിന്നീട് ഒരു സ്‌കൂട്ടറിലും പിന്നീട് മറ്റൊരു കാറിന്റെ പിന്നിലും ഇടിച്ചു. കാര്‍ യാത്രക്കാരനായ മുഹമ്മദ് അഷ്‌റഫിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. അപകടം വരുത്തിയ കാര്‍ ഓടിച്ച ആളെ വിദ്യാനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.






