കാസര്‍കോട്: കയ്യൂര്‍ സ്വദേശിനിയായ പൊതു പ്രവര്‍ത്തകയ്ക്ക് എതിരെ വാട്‌സ് ആപ്പിലൂടെ പ്രകോപന പരവും മോശപ്പെട്ടതുമായ പ്രചരണം നടത്തിയതായി പരാതി. ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അന്യായക്കാരി പ്രതിനിധാനം ചെയ്യുന്ന സംഘടനയെയും പൊതുജനമധ്യത്തില്‍ അവഹേളിക്കുകയും സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയും വാട്‌സ് ആപ്പില്‍ പ്രചാരണം നടത്തിയെന്ന് ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
ഏതാനും ദിവസം മുമ്പ് ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ പരാതിക്കാരിയായ യുവതി പങ്കെടുത്തിരുന്നു. അതുമായി ബന്ധപ്പെട്ടാണ് മോശം പ്രചാരണം നടത്തിയതെന്നാണ് പരാതി. പ്രാചരണം നടത്താന്‍ ഉപയോഗിച്ച വാട്‌സ് ആപ്പ് നമ്പര്‍ ഉപയോഗിക്കുന്ന ആള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.






