ബദിയടുക്ക: പൊതു വിദ്യാലയങ്ങളുടെ സമഗ്രവികസനം ഉറപ്പാക്കു എന്നതിനുള്ള പിഎം. ശ്രീ പദ്ധതിയും ദേശീയ താൽപ്പര്യം മുൻനിറു ത്തിയുള്ള നയങ്ങളും വൈകിയാണെങ്കിലും പിണറായി സർക്കാർ നടപ്പാക്കുന്നത് സ്വാഗതാർഹമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി പറഞ്ഞു. ബിജെപി ബദിയടുക്ക പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റം ഉൾപ്പെടെ പല പദ്ധതികളും നയങ്ങളും കേരളത്തിൽ നടപ്പാക്കില്ലെന്ന് വീമ്പ് പറഞ്ഞ പിണറായി വിജയനും സംഘവും കേന്ദ്ര പദ്ധതികളും നയങ്ങളും നടപ്പാക്കാതെ കേന്ദ്ര ഫണ്ട് അടിച്ചുമാറ്റമെന്ന തന്ത്രം മോഡിയുടെ അടുത്ത് നടക്കില്ലെന്നു അശ്വിനി ഓർമ്മിപ്പിച്ചു.
വിശ്വനാഥ പ്രഭു അദ്ധ്യക്ഷത വഹിച്ചു. രാമപ്പ മഞ്ചേശ്വരം, പി.ആർ. സുനിൽ, ഡി. ശങ്കര, ഹരീഷ് നാരമ്പാടി, ഗോപാലകൃഷ്ണ എം., രവീന്ദ്ര റൈ ഗോസാഡ, മഹേഷ് വളകുഞ്ജ,ചന്ദ്രൻ മുച്ചിർകാവ്, അവിനാശ് റൈ, ആനന്ദ കെ. പ്രസംഗിച്ചു.







