കാസര്‍കോട്: യുവാക്കളെ കൊടുവാളുകൊണ്ട് വെട്ടിയും ഇരുമ്പുവടികൊണ്ട് അടിച്ചും കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. മൊഗ്രാല്‍പുത്തൂര്‍, പന്നിക്കുന്നിലെ കെ എ മുഹമ്മദി(40)നെയാണ് കുമ്പള ഇന്‍സ്‌പെക്ടര്‍ ടി കെ മുകുന്ദന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ കെ ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്.
2016 മെയ് ആറിന് ആണ് കേസിനാസ്പദമായ സംഭവം. കുമ്പള, ബദ്‌രിയ്യ നഗറില്‍ വച്ച് മുഹമ്മദ് ഹനീഫ, പൂച്ചക്കണ്ണന്‍ ഷംസു എന്നിവരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
പ്രസ്തുത കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ മുഹമ്മദ് ഒളിവില്‍ പോവുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തി പ്രതിയെ അറസ്റ്റു ചെയ്തതെന്നു കൂട്ടിച്ചേര്‍ത്തു.







