കൊച്ചി: അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെ മകള്‍ ലിപ്‌സിയാണ് വധു. 29ന് അങ്കമാലി ബസലിക്കയില്‍ വെച്ചാണ് വിവാഹചടങ്ങുകള്‍. വധു ലിപ്‌സി ഇന്റീരിയര്‍ ഡിസൈനറാണ്. ഒരു വര്‍ഷം മുന്‍പ് തന്നെ നിശ്ചയിച്ചതായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹ പരിപാടികള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. ഞായറാഴ്ച വധുവിൻ്റെ വീട്ടിൽ വച്ചാണ് ഉറപ്പിക്കൽ ചടങ്ങ് നടന്നത്. പിന്നാലെ കോൺഗ്രസ് നേതാക്കൾ റോജിയുടെയും ലിപ്‌സിയുടെയും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അങ്കമാലി നിയോജക മണ്ഡലത്തിൽ നിന്ന് 2016 ലും 2021 ലും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട റോജി എം ജോൺ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ എംവി ജോണിൻ്റെയും എൽസമ്മയുടെയും മകനായി 1984 ലാണ് ജനിച്ചത്. അങ്കമാലിക്കടുത്ത് കുറുമശേരിയിലാണ് റോജി താമസിക്കുന്നത്.








