കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 16 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍. കണ്ണൂര്‍ നടുവിലെ വൈഷ്ണവ് (20), കണ്ണൂരിലെ അശ്വിന്‍ റോഷന്‍ (22) എന്നിവരാണ് പോക്‌സോ പ്രകാരം അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ സ്‌കൂളില്‍ പോയതായിരുന്നു പെണ്‍കുട്ടി. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത പൊലീസ് അന്നു രാത്രി ഇരുവരെയും പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നു മൊഴിയെടുത്ത ശേഷമാണ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തത്. നടുവില്‍ സ്വദേശിയായ വൈഷ്ണവ് മറ്റൊരു ദിവസമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതുസംബന്ധിച്ച മറ്റൊരു പോക്‌സോ കേസുകൂടി രജിസ്റ്റര്‍ ചെയ്താണ് ഇയാളെയും അറസ്റ്റു ചെയ്തത്.







