കാസര്‍കോട്: കേരള യൂണിവേഴ്‌സിറ്റി എം.എസ്.സി സ്റ്റാറ്റിറ്റിക്‌സ് ആന്റ് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റ അനലറ്റിക്‌സില്‍
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിനിയും പൂച്ചക്കാട് മൊട്ടംചിറ സ്വദേശിനിയുമായ അളക നന്ദയ്ക്കു മൂന്നാം റാങ്ക് ലഭിച്ചു.
സാധാരണ കുടുംബാംഗമായ കൃഷ്ണന്റേയും സുനിതയുടേയും മകളാണ്. ബി എസ് സി മഞ്ചേശ്വരം ഗവ. കോളേജിലായിരുന്നു. അളകനന്ദയുടെ റാങ്ക് വിവരം കുടുംബത്തിനും നാട്ടുകാര്‍ക്കും വിവരണാതീതമായ സന്തോഷം പകര്‍ന്നു. നാട്ടുകാര്‍ ആശംസകളുമായി വീട്ടിലെത്തി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് വീട്ടുകാര്‍. നാടിനു അഭിമാനമായ അളകനന്ദയെ പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ ഹസീന മുനീര്‍ പറഞ്ഞു.







