പരപ്പ കനകപ്പള്ളിയിൽ നിന്ന് കാണാതായ യുവാവ് കോയമ്പത്തൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാസർകോട്: പരപ്പ കനകപ്പള്ളിയിൽ നിന്ന് കാണാതായ യുവാവിനെ കോയമ്പത്തൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കനകപ്പള്ളിയിലെ സന്തോഷിന്റെയും ശ്രീജയുടെയും മകൻ അഭിമന്യു (25 ) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. യുവാവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകിയിരുന്നു.അന്വേഷണം വരുന്നതിനിടെയാണ് കോയമ്പത്തൂരിൽ ട്രെയിൻ തട്ടി മരിച്ചതായിബന്ധുക്കൾക്ക് വിവരം ലഭിച്ചത്.വെള്ളരിക്കുണ്ട് പൊലീസും ബന്ധുക്കളും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സഹോദരങ്ങൾ: അഭയ, കൃഷ്ണൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page