കാസര്‍കോട്: സ്‌കൂളിലേക്ക് പോയ നെല്ലിക്കുന്നിലെ 16 കാരിയെ കാണാതായതായി പരാതി. മാതാവിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ 9 മണിയോടെ സ്‌കൂളിലേക്ക് പോകുന്നു എന്നു പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകീട്ട് തിരിച്ചെത്താത്തതിനാല്‍ പലയിടത്തും അന്വേഷണം നടത്തി. രാത്രിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കണ്ണൂര്‍ സ്വദേശിയായ ഒരു യുവാവിനൊപ്പം പോയതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.







