കാസർകോട്: ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം ജില്ലയിൽ നടന്ന പ്രത്യേക പൊലീസ് ഡ്രൈവിൽ നിരവധി കേസുകൾ പിടികൂടി. 3396 വാഹനങ്ങൾ പരിശോധിച്ചു. 1243 നിയമലംഘനങ്ങൾക്കു നടപടിയെടുത്തു. വ്യാപക പരിശോധനയിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. 184 വാറണ്ട് പ്രതികൾ പിടിയിലായി. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട
94 പേരെ പരിശോധിച്ചു. എട്ട് എൻ.ഡി.പി.എസ്. കേസുകൾ രജിസ്റ്റർ ചെയ്തു. 14000 പാക്കറ്റ് നിരോധിത ലഹരി വസ്തുക്കൾ പിടിച്ചു. മറ്റു സ്പെഷ്യൽ ആക്ടുകൾ പ്രകാരം 97 കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നു പേർ അറസ്റ്റിലായി .41 ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തി. മാഹി ഇടയിൽപീടിക നാലുതറ സ്വദേശികളായ സുബാഷ് ടി (39 ), വിനേഷ് കുമാർ (48), മുട്ടത്തൊടി സ്വദേശി ബദറുദ്ദീൻ (36)എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റ് സ്പെഷ്യൽ ആക്ടസ് പ്രകാരം 97 കേസുകൾ രജിസ്റ്റർ ചെയ്തു.







