മഞ്ചേശ്വരം: അവകാശങ്ങൾ അർഹരിലേക്ക്, അഴിമതിയില്ലാത്ത വികസനത്തിന് എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്യുക എന്ന മുദ്രാവാക്യവുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗവും മഞ്ചേശ്വരം പഞ്ചായത്തു ഇൻ ചാർജുമായ അഷ്‌റഫ് ബഡാജെ പറഞ്ഞു.
മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എസ് ഡി പി ഐ സ്ഥാനാര്‍ത്ഥികളുടെ ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ശരീഫ് പാവൂർ മച്ചംപാടി വാർഡിലും മണ്ഡലം ഓർഗനൈസർ യഹ്‌കൂബ് ഹൊസങ്കടി കജയിലും ജനവിധി തേടും. പഞ്ചായത്ത് കമ്മിറ്റി അംഗം ഹാരിസ് ഉദ്യാവരം കുണ്ടുകൊൾകയിലും എസ്.ഡി.പി.ഐ പിന്തുണയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി അബൂബക്കർ സിദീഖ് എന്ന റൈഷാദ് ഉദ്യാവരം ഗുത്തു വാർഡിലും ജനവിധി തേടും.
പഞ്ചായത്തിലെ 20 വാർഡുകളിൽ മൽസരിക്കാൻ എസ്.ഡി.പി.ഐ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ചു. മഞ്ചേശ്വരം ബ്ലോക് പഞ്ചായത്തിലെ കുഞ്ചത്തൂർ, മഞ്ചേശ്വരം , ബഡാജെ ഡിവിഷനിലും, ജില്ലാ പഞ്ചായത്തിലെ വോർക്കാടി, മഞ്ചേശ്വരം ഡിവിഷനുകളിലുംപാർട്ടി സ്ഥാനാർഥികൾ മൽസരിപ്പിക്കും. കൂടുതൽ വാർഡുകളിലും എസ്.ഡി.പി.ഐ സ്ഥാനാർഥികൾക്ക് വിജയിക്കാനും ഭരണ സമിതി രൂപീകരിക്കാനുമുള്ള രാഷ്ട്രീയ സാഹചര്യം പഞ്ചായത്തിലുണ്ടെന്നു അദ്ദേഹം അവകാശപ്പെട്ടു.
നിലവിലെ മുസ്ലിം ലീഗ് – കോൺഗ്രസ് -ബി ജെ പി സഖ്യം ദുർഭരണമാണ് നടത്തുന്നതെന്നും പഞ്ചായത്തിൻ്റെ വികസന മുന്നേറ്റത്തെ തടയിടുകയാണ് അവർ ചെയ്തതെന്നും അറിയിപ്പിൽ കൂട്ടിച്ചേർത്തു.
എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗം അഷ്‌റഫ് ബഡാജെ , മഞ്ചേശ്വരം മണ്ഡലം ആക്ടിങ് പ്രസിഡന്റ് ഇക്‌ബാൽ, സെക്രട്ടറി ഷബീർ, ഷംസുദീൻ മഞ്ചേശ്വരം, ഹാരിസ് സുബൈർ, റിയാസ് കുന്നിൽ പത്രസമ്മേളനത്തിലാണ് പഞ്ചായത്തിലെ സ്ഥാനാർഥി ലിസ്റ്റ് പ്രഖ്യാപിച്ചത്.







