കാസര്‍കോട്: ഇടതുമുന്നണിയില്‍ പൊട്ടിത്തെറിക്ക് ഇടയാക്കിയ പി.എം. ശ്രീ പദ്ധതിക്കെതിരെ കാസര്‍കോട്ടും പ്രതിഷേധം. കാസര്‍കോട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ് മാര്‍ച്ച് നടത്തിയ എം എസ് എഫ് പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ശനിയാഴ്ച ഉച്ചയോടെയാണ് കാസര്‍കോട് സബ്ജയിലിനു സമീപത്തു പ്രവര്‍ത്തിക്കുന്ന എ.ഇ.ഒ ഓഫീസിലേക്ക് എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഏറെനേരം ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ അകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.







