കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങള്‍ മോഷ്ടിച്ചു; സംഭവം കൊല്ലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍

കൊല്ലം: മൃതദേഹത്തിലെ ആഭരണങ്ങള്‍ ആശുപത്രിയില്‍ നിന്ന് മോഷണം പോയതായി പരാതി. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രി നഴ്സിങ് വിഭാഗത്തിന്റെ പരാതിയില്‍ പുനലൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 22ന് കൊല്ലപ്പെട്ട ഡിഎംകെ വനിതാ വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറി ശാലിനിയുടെ മൃതദേഹത്തിലെ ആഭരണങ്ങളാണ് ആശുപത്രിയില്‍ നിന്ന് മോഷണം പോയത്. ഭര്‍ത്താവ്
ഐസക് മാത്യു ആണ് കൊലപ്പെടുത്തിയത്. താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റും മുന്‍പ് മൃതദേഹത്തിലെ ആഭരണങ്ങള്‍ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരി അവിടെയുള്ള അലമാരയില്‍ വെച്ചു. ഒരു ജോഡി പാദസരം, കമ്മല്‍, രണ്ട് മോതിരം, ഒരു വള എന്നിവ ഉള്‍പ്പെടെ 20 ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണിവ. സ്വര്‍ണം കൈപ്പറ്റാന്‍ ശാലിനിയുടെ മാതാവ് ലീല മൂന്നു ദിവസം മുന്‍പ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ആഭരണങ്ങള്‍ മോഷണം പോയെന്നും പൊലീസില്‍ പരാതി നല്‍കിയെന്നും അധികൃതര്‍ പറയുന്നത്. രണ്ടാഴ്ച മുന്‍പും ആഭരണങ്ങള്‍ ഏറ്റുവാങ്ങാനായി ലീലാമ്മ ആശുപത്രിയില്‍ എത്തിയിരുന്നു. അലമാരയില്‍ പൂട്ടി വെച്ചിരിക്കുകയാണെന്നും താക്കോല്‍ മറ്റൊരാളുടെ കയ്യില്‍ ആണെന്നും പറഞ്ഞ് നഴ്സുമാര്‍ തിരിച്ചയച്ചു. ഈ മാസം 8നും 11നും ഇടയില്‍ മോഷണം നടന്നെന്നാണ് പരാതിയില്‍ പറയുന്നത്. പുനലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page